മംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷാ മുന്നറിയിപ്പ്

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷാ മുന്നറിയിപ്പ്

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി.  രാവിലെ 10 മണിയോടെ അക്രം വൈകർ എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്. വിവരം അറിഞ്ഞതോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും എയർപോർട്ട് ജീവനക്കാരും ടെർമിനലിലും വിമാനത്താവളത്തിൻ്റെ മറ്റ് ഭാഗങ്ങളിലും തിരച്ചിൽ നടത്തി. എന്നാൽ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. വിമാനത്താവളത്തില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബജ്‌പെ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. മംഗളൂരു വിമാനത്താവള ടെർമിനലിൽ ബോംബ് വെച്ചതായി നവംബർ 30നും ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു.

തമിഴ്‌നാട്ടിലെ രണ്ട് വിവാദ കേസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് ഇമെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മയക്കുമരുന്ന് രാജാവ് സഫർ സാദിഖിനും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ ഭാര്യയും ചലച്ചിത്ര നിർമ്മാതാവുമായ കിരുത്തിഗ ഉദയനിധിക്കുമെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് ആവശ്യം. തിരുച്ചി സെൻട്രൽ ജയിലിൽ ഇപ്പോൾ തടവിൽ കഴിയുന്ന തമിഴ്‌നാട് ലിബറേഷൻ ആർമി (ടിഎൻഎൽഎ) നേതാവ് എസ് മാരനെ മോചിപ്പിക്കണമെന്നും ഇമെയിലില്‍ ആവശ്യപ്പെടുന്നു.

സഫർ സാദിഖ്, കിരുത്തിഗ ഉദയനിധി എന്നിവരെ പരാമർശിച്ച് തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകളെ ലക്ഷ്യമിട്ട് ഒക്ടോബർ 25 ന് മുമ്പ് വന്ന ബോംബ് ഭീഷണിയും ഈ സംഭവവും തമ്മില്‍ സാമ്യമുള്ളതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
<BR>
TAGS : BOMB THREAT | MANGALORE AIRPORT
SUMMARY : Bomb threat at Mangaluru airport; Safety warning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *