ബെളഗാവി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശം

ബെളഗാവി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശം

ബെംഗളൂരു: ബെളഗാവിയിലെ സാംബ്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശം. എയർപോർട്ട് ഡയറക്ടറുടെ ഈമെയിലിലേക്കാണ് സന്ദേശേം എത്തിയത്. ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ബോംബ് വെച്ചന്നാണ് സന്ദേശം ലഭിച്ചത്. തുടർന്ന് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്ന് വിമാനത്താവളത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ത്യാഗരാജ മാരിഹാല പോലീസ് കേസ് എടുത്തിട്ടുണ്ട്. ഈ മെയിൽ അയച്ച ആളുടെ വിവരങ്ങൾ അടക്കം പരിശോധിച്ചുവരികയാണ്.

രാജ്യത്ത് അടുത്തിടെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് കമ്പനികൾക്കും സുരക്ഷാ അധികൃതർക്കും വലിയ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 70 ബോംബ് ഭീഷണികളാണ്  ഇതിനകം ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച  മാത്രം വിവിധ എയർലൈനുകൾ നടത്തുന്ന 30-ലധികം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
<br>
TAGS : BELAGAVI | BOMB THREAT
SUMMARY : Bomb threat message to Belagavi airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *