പൂക്കോട് കോളേജിന് ബോംബ് ഭീഷണി; അഫ്സൽഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമെന്ന് സന്ദേശം

പൂക്കോട് കോളേജിന് ബോംബ് ഭീഷണി; അഫ്സൽഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമെന്ന് സന്ദേശം

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ഐഇഡി ബോംബ് ഭീഷണി. അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരശോധന നടത്തുകയാണ്. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്.

അസ്വാഭാവികമായ മെയിൽ ലഭിച്ചതിന് പിന്നാലെ സർവകലാശാല അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നക്സൽ നേതാവ് എസ്. മാരൻ ബോംബ് വെക്കുമെന്ന് സന്ദേശത്തിൽ പറയുന്നു. സിനിമാതാരം നിവേദിത പെതുരാജിന്റെ പേരിലുള്ള ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്.

പൂക്കോട് വെറ്ററിനറി കോളേജിലും ചെന്നൈയിലെ യുഎസ് കോൺസുലേറ്റിലും ബോംബ് വെക്കുമെന്നും സന്ദേശത്തിലുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സേലത്തെ വെറ്ററിനറി കോളേജിനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

TAGS: KERALA | BOMB THREAT
SUMMARY: Bomb threat message to wayanad veterinary college

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *