കോഴിക്കോട് കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി

കോഴിക്കോട് കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി

കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബുകളും രണ്ട് പൈപ്പ് ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. നാദാപുരം, പയ്യോളി ബോംബ് സ്‌ക്വാഡുകളാണ് നാദാപുരം ചേലക്കാട് ക്വാറിയിലെത്തിച്ച്‌ ബോംബുകള്‍ നിര്‍വീര്യമാക്കിയത്.

കണ്ടെടുത്ത ബോംബുകള്‍ രണ്ട് ദിവസത്തിനകം നിര്‍മിച്ചതാണെന്നും പ്രഹരശേഷി കുറഞ്ഞവയാണെന്നും പോലീസ് അറിയിച്ചു. വെടിമരുന്നിന്റെ ഉപയോഗം വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ ബോംബുകളിലും മറ്റും പതിവായി കാണപ്പെടുന്ന അസംസ്‌കൃത പദാര്‍ഥങ്ങളൊന്നും ഈ ബോംബുകളില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് നാലോടെയോടെയാണ് വളയം പോലീസ് നടത്തിയ പരിശോധനയില്‍ അരീക്കര ബി എസ് എഫ് റോഡില്‍ കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, വടിവാള്‍ എന്നിവ കണ്ടെത്തിയത്.

TAGS : KOZHIKOD
SUMMARY : Bombs found in Kozhikode defused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *