‘ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു’- പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു’- പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൺപൂർ: ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതായും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയിലെ പെണ്‍മക്കളുടെ രോഷം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകം കണ്ടു. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ അവരുടെ നാട്ടില്‍ കയറി നമ്മള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനെ ഞെട്ടിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് അവരെത്തി. ഓരോ ഭീകരാക്രമണത്തിനും ഇന്ത്യ ശക്തമായ മറുപടി നല്‍കും. ആണവഭീഷണികള്‍ക്ക് ഇന്ത്യ ഭയപ്പെടില്ല. ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും സര്‍ക്കാര്‍ ഒരുപോലെയായിരിക്കും പരിഗണിക്കുക. പാകിസ്ഥാന്റെ പഴയ കളി ഇനി നടക്കില്ല’- നരേന്ദ്രമോദി പറഞ്ഞു. പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ കടന്നുചെന്നു. നൂറുകണക്കിന് മൈലുകൾക്കുള്ളിലേക്ക് പോയി ഭീകരവാദികളെ തകർക്കാൻ നമ്മുടെ സായുധസേന ധൈര്യംകാണിച്ചു. പാക് സൈന്യം യുദ്ധം അവസാനിപ്പിക്കാൻ യാചിച്ചു. വിഡ്ഢികളാക്കരുത്, ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ആ ശത്രുക്കളോട് എനിക്ക് പറയാനുള്ളത്’, മോദി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽകൂടി ഇന്ത്യയുടെ സൈനികശക്തി ലോകത്തിന് മുമ്പിൽ പ്രദർശിപ്പിച്ചുവെന്ന് പറഞ്ഞ മോദി, ബ്രഹ്മോസ് മിസൈലിനേക്കുറിച്ച് പ്രസംഗത്തിൽ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. ബ്രഹ്‌മോസ് മിസൈല്‍ കൃത്യമായ ലക്ഷ്യം കണ്ടുവെന്നും ശത്രുരാജ്യത്ത് നാശം വിതച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഡിഫന്‍സ് മാനുഫാക്ച്ചറിംഗ് മേഖലയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരുകാലത്ത് പരമ്പരാഗത വ്യവസായങ്ങള്‍ പോലും ഇവിടെനിന്നും വിട്ടുപോയിരുന്നു. ഇന്ന് പ്രതിരോധ മേഖലയിലെ വലിയ കമ്പനികള്‍ പോലും രാജ്യത്ത് എത്തുകയാണ്. അമേഠിക്ക് സമീപം എകെ-203 റൈഫിളിന്റെ ഉദ്പാദനം ആരംഭിച്ചുകഴിഞ്ഞു’- നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
<BR>
TAGS : OPERATION SINDOOR, INDIA PAKISTAN CONFLICT,
SUMMARY : Brahmos missile has given Pakistan sleepless nights, says PM Narendra Modi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *