വെന്റിലേറ്റർ സഹായമില്ലാതെ ശ്വസനം; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ടുകൾ

വെന്റിലേറ്റർ സഹായമില്ലാതെ ശ്വസനം; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ടുകൾ

വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്റർ സഹായമില്ലാതെ അദ്ദേഹം ശ്വസിക്കാൻ തുടങ്ങിയതായും മാസ്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു.  ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ പൂർണമായും മാറിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കഴിഞ്ഞ മാസം 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന മാർപാപ്പയുടെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടത്. അത് ലോകമെമ്പാടുമുളള വിശ്വാസികൾക്ക് ആശ്വാസം പകരുന്ന തരത്തിലുളളതായിരുന്നു.
<BR>
TAGS : POP FRANCIS

SUMMARY : Breathing without the help of a ventilator; There are reports that the Pope’s health is improving

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *