പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാർ പിടിയിൽ

പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാർ പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസാണ് വിജിലൻസിന്റെ പീടിയിലായത്. പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് പിടിക്കപ്പെട്ടത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്രബോസ്.

രണ്ടു ദിവസം മുൻപ് പടക്ക കടയുടെ ഉടമ ലൈസൻസ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോള്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ കൈക്കൂലി നല്‍കി ലൈസൻസ് പുതുക്കേണ്ടെന്ന് മറുപടി നല്‍കിയ കടയുടമ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസിന്റെ നിർദ്ദേശപ്രകാരം വീണ്ടും തഹസില്‍ദാരുമായി ബന്ധപ്പെടുകയും പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ‌ പിടിയിലായത്. വിജിലൻസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന് മുൻപ് വില്ലേജ് ഓഫിസറായിരുന്ന കാലത്ത് കൈക്കൂലി കേസിൽ പിടികൂടുകയും സസ്പെൻഷൻ നേരിടുകയും ചെയ്തിട്ടുണ്ട്.
<BR>
TAGS : ACCEPTING BRIBE | KANNUR NEWS
SUMMARY : Bribe for renewal of license of firecracker shop; Kannur Tehsildar arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *