ശൈത്യകാലം അവസാനിക്കുന്നു; ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ

ശൈത്യകാലം അവസാനിക്കുന്നു; ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ

ബെംഗളൂരു: ബെംഗളൂരുവിൽ ശൈത്യകാലം അവസാനിക്കുന്നു. വേനൽ ഇത്തവണ പതിവിലും നേരത്തെയാണ് എത്തുന്നത്. വരുംദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ തന്നെ ബെംഗളൂരുവിൽ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ ജനുവരി അവസാനം വലിയ ചൂടാണ് അനുഭവപ്പെട്ടത്. ഫെബ്രുവരി ആദ്യവാരവും ഇതേ രീതിയിൽ തന്നെയാണ് പോകുന്നത്. വരും ദിവസങ്ങളിൽ വീണ്ടും താപനില ഉയരുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

വ്യാഴാഴ്ച ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃതമായ ആകാശമാണ് അനുഭവപ്പെട്ടത്. ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസ് വരെയുമാണ് രേഖപ്പെടുത്തിയത്. അടുത്ത മൂന്ന് ദിവസങ്ങളിൽ ഇതേ കാലാവസ്ഥ തുടരുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം ബെംഗളൂരുവിൽ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കുറഞ്ഞതും കൂടിയതുമായ താപനില 16 ഡിഗ്രി സെൽഷ്യസും 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഈർപ്പം ഏകദേശം 37 ശതമാനമായിരിക്കും. അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളില് ഇന്ന് മഴ മുന്നറിയിപ്പും ഉണ്ട്. കുടക്, ഉഡുപ്പി, ദക്ഷിണ കന്നഡ, മൈസൂരു, ചിക്കമഗളുരു, ചാമരാജനഗർ, ഹാസൻ തുടങ്ങി ഏഴ് ജില്ലകളിൽ മഴ സാധ്യതയ്ക്ക് സാധ്യതയുണ്ട്.

TAGS: WEATHER
SUMMARY: Bengaluru experiences early summer putting ends for Winter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *