ബ്രിട്ടന്‍റെ ഓസ്‌കർ എന്‍ട്രി ഹിന്ദി ചിത്രം ‘സന്തോഷിന്’ ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്

ബ്രിട്ടന്‍റെ ഓസ്‌കർ എന്‍ട്രി ഹിന്ദി ചിത്രം ‘സന്തോഷിന്’ ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ചിത്രമായ സന്തോഷിന് ഇന്ത്യയില്‍ തിയേറ്റര്‍ റിലീസിന് അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 2025ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രമാണ് സന്തോഷ്. സന്ധ്യ സുരി സംവിധാനംചെയ്ത ചിത്രം ഒരു പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറയാണ് ഒരുക്കിയത്.

2025-ലെ ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായിരുന്നു സന്തോഷ്. പോലീസ് സേനയിലെ സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളെയും തുറന്നുകാട്ടിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ നിയമിക്കപ്പെടുന്ന പോലീസ് സേനയില്‍ പുതുതായി ചേര്‍ന്ന ഒരു യുവ വിധവയുടെ വീക്ഷണകോണിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. സ്ത്രീവിരുദ്ധത, ജാതീയത, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വലിയ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട സിനിമ മികച്ച അരങ്ങേറ്റ ഫീച്ചറിനുള്ള ബാഫ്റ്റ നോമിനേഷന്‍ നേടിയിരുന്നു. ഷഹാന ഗോസ്വാമിയാണ് സിനിമയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച സിബിഎഫ്സിയുടെ നടപടി നിരാശാജനകവും ഹൃദയഭേദകവുമാണെന്നാണ് ചിത്രത്തിന്റെ സംവിധായക സന്ധ്യാ സുരി പ്രതികരിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിൽ സന്തോഷ് പ്രീമിയർ ചെയ്തിരുന്നു. മികച്ച അരങ്ങേറ്റ ഫീച്ചറിനുള്ള ബാഫ്റ്റ നോമിനേഷനും ചിത്രം നേടിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷഹാന ഗോസ്വാമിക്ക് മികച്ച നടിക്കുള്ള ഏഷ്യൻ ഫിലിം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
<BR>
TAGS : SANTOSH MOVIE | BAN
SUMMARY : Britain’s Oscar entry Hindi film ‘Santosh’ banned in India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *