ഹോട്ടല്‍ മുറിയില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍

ഹോട്ടല്‍ മുറിയില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പുനെ സ്വദേശികളായ ദത്തറായ് ബമൻ, സഹോദരി മുക്ത ബമൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവർ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തൊഴിലില്ലെന്നും അനാഥരാണെന്നും അത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ മൃതദേഹം വിട്ടു നല്‍കരുതെന്നും കുറിപ്പ് കൂട്ടിച്ചേർക്കുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ വേണ്ടി വിളിച്ചപ്പോള്‍ ഇവർ മുറിയുടെ വാതില്‍ തുറന്നില്ല. തുടർന്ന് ഹോട്ടല്‍ ജീവനക്കാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി വാതില്‍ പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

TAGS : THIRUVANATHAPURAM
SUMMARY : Brothers dead in hotel room

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *