പശുക്കടത്ത് ആരോപിച്ച്‌ ക്രൂരമര്‍ദനം; 7 പേര്‍ കസ്റ്റഡിയില്‍

പശുക്കടത്ത് ആരോപിച്ച്‌ ക്രൂരമര്‍ദനം; 7 പേര്‍ കസ്റ്റഡിയില്‍

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച്‌ ലോറി ഡ്രൈവർക്കും, കൂട്ടാളിക്കും ക്രൂരമർദ്ദനം. പഞ്ചാബില്‍ നിന്ന് ജയ്പൂരിലേക്ക് പോയ നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്ക്‌ നേരെയാണ് അക്രമം ഉണ്ടായത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ട് 20 ഓളം പേർ മർദ്ദിച്ചതായി ഡ്രൈവർ പറഞ്ഞു. 7 പേർ കസ്റ്റഡിയിലാണ്.

ഇരുവരുടെയും ഫോണുകളും അക്രമി സംഘം പിടിച്ചുപറിച്ചു. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശികളായ 29 കാരനായ സോനു ബിഷ്‌ണോയിയും 35 കാരനായ സുന്ദർ ബിഷ്‌ണോയിയുമാണ് ആക്രമണത്തിനിരകളായത്. വടികളുമായെത്തിയ ഒരു ജനക്കൂട്ടം ഇവരെ നിലത്തിട്ട് മർദിക്കുകയായിരുന്നു.

TAGS : RAJASTHAN | COW SMUGGLING
SUMMARY : Brutally beaten in Rajasthan for alleged cow smuggling

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *