അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്‌എഫ് ജവാൻ പാക് കസ്റ്റഡിയില്‍

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്‌എഫ് ജവാൻ പാക് കസ്റ്റഡിയില്‍

ന്യൂഡൽഹി: ബിഎസ്‌എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയില്‍. ബിഎസ്‌എഫ് കോണ്‍സ്റ്റബിള്‍ പി കെ സിങ് ആണ് പാകിസ്ഥാൻ കസ്റ്റഡിയിലായത്. അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാന്റെ മോചനത്തിനായി ഇരുസേനുകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാക് റേഞ്ചേഴ്‌സാണ് ബിഎസ്‌എഫ് ജവാനെ കസ്റ്റഡിയില്‍ എടുത്തത്. യൂണിഫോം ധരിച്ച്‌ സർവീസ് റൈഫിളുമായി ജവാൻ കർഷകർക്കൊപ്പം തണലില്‍ വിശ്രമിക്കാൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് റേഞ്ചേഴ്‌സ് പിടികൂടിയതെന്നാണ് റിപ്പോർട്ട്.  സീറോ ലൈന്‍ കഴിഞ്ഞ് 30 മീറ്റര്‍ അകലെ വെച്ചാണ് ബിഎസ്‌എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.

സംഭവം അസാധാരണമല്ലെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് സംഭവം.

TAGS : LATEST NEWS
SUMMARY : BSF jawan who crossed the border by mistake is in Pakistani custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *