ബിഎസ്‌എഫില്‍ അവസരം; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ന്

ബിഎസ്‌എഫില്‍ അവസരം; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ന്

ബോർ‌ഡർ സെക്യൂരിറ്റി ഫോഴ്സില്‍ (BSF) വിവിധ തസ്തികകളിലായി 162 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തു. വിമുക്ത ഭടർക്കായി 16 ഒഴിവുകള്‍ കൂടിയുണ്ട്. ബിഎസ്‌എഫ് വാട്ടർ വിംഗില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോണ്‍ ഗസ്റ്റഡ് ഒഴിവുകളാണ് നിലവില്‍ ഉള്ളത്. ഈ മാസം 30-ആണ് അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി.

നേരിട്ടുള്ള നിയമനമാണ്. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം. സബ് ഇൻസ്പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്ഷോപ്പ്) ഹെഡ് കോണ്‍സ്റ്റബിള്‍‌ (മാസ്റ്റർ, എഞ്ചിൻ ഡ്രൈവർ, വർക്ക്ഷോപ്പ് മെക്കാനിക്, ഇലക്‌ട്രീഷ്യൻ, എസി ടെക്നീഷ്യൻ, ഇലക്‌ട്രോണിക്സ്, വർക്കഷോപ്പ് മെഷിനിസ്റ്റ് കാർപെന്റർ, പ്ലമ്പർ) കോണ്‍സ്റ്റബിള്‍ (ക്രൂ) എന്നീ തസ്തികയിലേക്കാണ് നിയമനം. യോഗ്യത ഉള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ക്ക് https://rectt.bsf.gov.in/ സന്ദർശിക്കുക.


TAGS: JOB VACCANCY, BSF
KEYWORDS: Opportunity in BSF; Last date for submission of applications is June 30

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *