അതിര്‍ത്തി കടന്നെത്തിയ പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ച്‌ കൊന്ന് ബി‌എസ്‌ഫ്

അതിര്‍ത്തി കടന്നെത്തിയ പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ച്‌ കൊന്ന് ബി‌എസ്‌ഫ്

ഛണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില്‍ അന്താരാഷ്‌ട്ര അതിർത്തി കടന്ന ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് സൈനികർ വെടിവച്ചു കൊന്നു. ബി‌എസ്‌ഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

പാക് നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം രാംദാസ് പോലീസ് സ്റ്റേഷനില്‍ പാകിസ്ഥാനിലേക്ക് കൈമാറുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും പി‌ആർ‌ഒ കൂട്ടിച്ചേർത്തു. മാർച്ച്‌ 3 ന് രാവിലെ ഡ്യൂട്ടിയിലായിരുന്ന ബി‌എസ്‌എഫ് സൈനികർ ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരന്റെ സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിച്ചു. അയാള്‍ രഹസ്യമായി അന്താരാഷ്‌ട്ര അതിർത്തി (ഐ‌ബി) കടന്ന് അതിർത്തി സുരക്ഷാ വേലിയിലേക്ക് അടുക്കാൻ തുടങ്ങി.

ബി‌എസ്‌എഫ് സൈനികർ ഉടൻ തന്നെ നുഴഞ്ഞുകയറ്റക്കാരനോട് തിരിച്ച്‌ പോകാൻ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ അത് ചെവിക്കൊള്ളാതെ അതിർത്തി സുരക്ഷാ വേലിയിലേക്ക് ഓടാൻ തുടങ്ങി. തുടർന്ന് സൈനികർ നുഴഞ്ഞുകയറ്റക്കാരന് നേരെ വെടിയുതിർക്കുകയും സ്ഥലത്തുതന്നെ അയാളെ വധിക്കുകയും ചെയ്തു.

TAGS : LATEST NEWS
SUMMARY : BSF shoots dead Pakistani infiltrator who crossed border

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *