പാര്‍ട്ടിക്കൊടിയിലെ ആന ചിഹ്നം മാറ്റണം; നടൻ വിജയുടെ പാര്‍ട്ടിക്ക് ബിഎസ്പി നോട്ടീസ്

പാര്‍ട്ടിക്കൊടിയിലെ ആന ചിഹ്നം മാറ്റണം; നടൻ വിജയുടെ പാര്‍ട്ടിക്ക് ബിഎസ്പി നോട്ടീസ്

ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ ചിഹ്നം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കില്‍ നോട്ടീസ്. ബിഎസ്പിയുടെ തമിഴ്‌നാട് ഘടകമാണ് നോട്ടീസ് അയച്ചത്. കൂടാതെ 5 ദിവസത്തിനുള്ളില്‍ മാറ്റം വരുത്തണമെന്നാണ് നോട്ടീസിലുള്ളത്.

കഴിഞ്ഞ സെപ്തംബര്‍ 22 ന് തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കിയപ്പോള്‍ തന്നെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. ടിവികെയുടെ കൊടിയില്‍ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് ചിഹന്മായ ആനയെ ടിവികെ പതാകയില്‍ ഉപയോഗിക്കാന്‍ ആകില്ലെന്നാണ് പാര്‍ട്ടിയുടെ വാദം.

കൊടിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടണമെന്ന് കാട്ടി ബിഎസ്പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കൊടിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് റോളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പിന്നാലെയാണ് ബിഎസ്പിയുടെ സംസ്ഥാന ഘടകത്തിന്റെ വക്കീല്‍ നോട്ടീസ്.

TAGS : ACTOR VIJAY | THAMIZHAGA VETRI KAZHAGAM | BSP
SUMMARY : The elephant symbol on the party flag should be changed; BSP notice to actor Vijay’s party

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *