ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ചെന്നൈ: മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ ചെന്നൈയിൽ അജ്ഞാതർ വെട്ടിക്കൊന്നു. 48 വയസ്സായിരുന്നു. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്.

ഗുരുതരമായി പരുക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിലെ പെരമ്പൂർ, സെമ്പിയം മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനായി ആറ് പോലീസ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മുൻ ചെന്നൈ കോർപറേഷൻ കൗൺസിലറായ ആംസ്ട്രോങ് തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു

ബിഎസ്പി നേതാവിന്റെ കൊലപാതകം ഞെട്ടിച്ചതായി മുൻമുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി എക്സിൽ കുറിച്ചു.
<BR>
TAGS : BSP | CRIME | TAMILNADU
SUMMARY : BSP Tamil Nadu President hacked to death

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *