മാലിന്യ നിർമാർജനം; യൂസർ ഫീ നൽകാൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് അയച്ച് ബിഎസ്‌ഡബ്ല്യുഎംഎൽ

മാലിന്യ നിർമാർജനം; യൂസർ ഫീ നൽകാൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് അയച്ച് ബിഎസ്‌ഡബ്ല്യുഎംഎൽ

ബെംഗളൂരു: മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് യൂസർ ഫീ നൽകാൻ ഹോട്ടലുകൾ, അപ്പാർട്ട്‌മെൻ്റുകൾ, കമ്മ്യൂണിറ്റി കെട്ടിടങ്ങൾ എന്നിവയുടെ ഉടമകൾക്ക് നോട്ടീസ് അയച്ച് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യുഎംഎൽ).

പ്രതിദിനം 100 കിലോയിൽ കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്നതും സ്വന്തമായി ഖരമാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തതുമായ 2,000ത്തോളം കെട്ടിട ഉടമകൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന ഓരോ കിലോ മാലിന്യത്തിനും 12 രൂപയാണ് യൂസർ ഫീ ചുമത്തിയത്.

അപ്പാർട്ടുമെൻ്റുകൾ, ഹോട്ടലുകൾ, കമ്മ്യൂണിറ്റി കെട്ടിടങ്ങൾ, 5,000 ചതുരശ്ര അടിയിൽ കൂടുതലുള്ള മറ്റ്‌ കെട്ടിടങ്ങൾ എന്നിവയ്ക്ക് ഉപയോക്തൃ ഫീസ് ബാധകമാണ്. 2024 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ യൂസർ ഫീസ് അടയ്ക്കാൻ ബിഎസ്‌ഡബ്ല്യുഎംഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കമ്പോസ്റ്റിംഗ് സംവിധാനമുള്ള സ്ഥാപനങ്ങൾ കിലോയ്ക്ക് 3 രൂപ നൽകിയാൽ മതി. എന്നാൽ ഇതിനെതിരെ ഹോട്ടൽ ഉടമകൾ രൂക്ഷമായ വിമർശനം ഉന്നയിച്ചു. യൂസർ ഫീ നൽകുന്നത് അധിക ബാധ്യത ആണെന്നും ഇതിനെതിരെ പരാതിപ്പെടുമെന്നും കർണാടക സ്റ്റേറ്റ് ഹോട്ടൽ അസോസിയേഷൻ പ്രസിഡൻ്റ് ചന്ദ്രശേഖർ ഹെബ്ബാർ പറഞ്ഞു.

TAGS: BENGALURU | WASTE COLLECTION
SUMMARY: Building owners recieve notice on user fees for waste collection

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *