ബജറ്റ് ടൂറിസം: കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ വീണ്ടും ഒന്നാമത്

ബജറ്റ് ടൂറിസം: കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ വീണ്ടും ഒന്നാമത്

കണ്ണൂര്‍: കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി നടത്തിയ ടൂര്‍ പാക്കേജുകളില്‍ സംസ്ഥാന തലത്തില്‍ കൂടുതല്‍ വരുമാനം നേടി കണ്ണൂര്‍ ഡിപ്പോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡി.ടി.ഒ വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് യൂണിറ്റിനെ ഈ നേട്ടത്തിലെത്തിച്ചത്.

ഇതിന്റെ തുടര്‍ച്ചയായി മലക്കപ്പാറ – കുട്ടനാട്, കൊട്ടിയൂര്‍, മൂകാംബിക – കുടജാദ്രി, പൈതല്‍ മല, റാണിപുരം, നിലമ്ബൂര്‍ – മിനി ഊട്ടി, വയനാട്, കോഴിക്കോട്, സൈലന്റ് വാലി – മലമ്പുഴ പാക്കേജുകളും കെ എസ് ആര്‍ ടി സി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളില്‍ ബന്ധപ്പെടാം.

TAGS : KSRTC
SUMMARY : Budget Tourism: KSRTC Kannur Depot tops again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *