ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 11 ആയി

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 11 ആയി

ഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തില്‍ മരണം 11 ആയി. പുലർച്ചെ മൂന്ന് മണിയോടെയാണ് മുസ്തഫാബാദിലെ ശക്തി വിഹാറിലെ കെട്ടിടം തകർന്നുവീണത്. നിരവധി പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. പതിനൊന്ന് പേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തെങ്കിലും അവശിഷ്ടങ്ങളില്‍ കുടുങ്ങിയ മറ്റ് പതിനൊന്ന് പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു.

അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡല്‍ഹി ഫയർ സർവീസസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ക്രെയിനുകളും തെർമല്‍ ക്യാമറകളും ഉപയോഗിച്ച്‌ രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടർന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

TAGS : LATEST NEWS
SUMMARY : Building collapse in Delhi; death toll rises to 11

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *