ചാമ്പ്യൻസ് ട്രോഫിയിൽ അനിശ്ചിതത്വം; ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ച് മെഡിക്കൽ ടീം

ചാമ്പ്യൻസ് ട്രോഫിയിൽ അനിശ്ചിതത്വം; ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ച് മെഡിക്കൽ ടീം

ഇന്ത്യൻ ടീമിന് ചാമ്പ്യൻസ് ട്രോഫിയിൽ അനിശ്ചിതത്വം. ടീമിലെ നമ്പർ വൺ പേസർ ജസ്പ്രീത് ബുമ്രയ്‌ക്ക് ബെഡ് റെസ്റ്റ് നിർദേശിച്ച് മെ‍‍ഡ‍ിക്കൽ സംഘം. വരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇതോടെ താരത്തിന്റെ പങ്കാളിത്തം ഉണ്ടായേക്കില്ല. വീട്ടിലെ വിശ്രമത്തിന് ശേഷമാകും ഭാവികാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുക. താരത്തിന്റെ മുതുകിൽ നീർവീക്കം ഉള്ളതാണ് വിശ്രമം നിർദേശിക്കാൻ കാരണം.

താരത്തിന് എത്രനാൾ കളത്തിന് പുറത്ത് തുടരേണ്ടിവരുമെന്ന കാര്യവും വ്യക്തമല്ല. നേരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്താൻ താരത്തിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇപ്പോൾ വീട്ടിൽ തുടരാൻ അറിയിക്കുകയായിരുന്നു. അടുത്തയാഴ്ച ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോകും. നീർവീക്കം മാറിയാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന. മുൻപും താരത്തിന് പുറത്ത് പരുക്കേറ്റതിനാൽ നിലവിലെ പരുക്ക് വിദ​ഗ്ധർ നിരീക്ഷിക്കുന്നുണ്ട്.

TAGS: SPORTS | JASPRIT BUMRAH
SUMMARY: Jasprit bumrah gets medical rest direction due to health challenge

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *