നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: കാമുകൻ പിടിയിൽ

നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: കാമുകൻ പിടിയിൽ

നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം ജൽന ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാൻ ആശുപത്രിയിലെ നഴ്‌സായ മോണിക്ക സുമിത് നിർമലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ശൈഖ് ഇർഫാൻ ശൈഖ് പാഷയെ (35) പോലീസ്  അറസ്റ്റ് ചെയ്തു.

ഔഹംഗാബാദ് ഡിവിഷനിലെ ജൽനയിലെ ജമുനനഗർ നിവാസിയായ മോണിക്ക സുമിത് നിർമലിനെ ഫെബ്രുവരി ആറുമുതൽ കാണാതായിരുന്നു.

ജൽനയിൽ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു മോണിക്ക. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷമായിരുന്നു മോണിക്ക അമ്മയോടൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ ആറിന് ജോലിക്ക് പോയ മകൾ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ കാഡിം ജൽന പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ പിടിയിലാവുകയായിരുന്നു.

ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്‍ റെക്കോര്‍ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി കാമുകന്‍ പോലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്‍ റൂറല്‍ പോലീസിന്റെയും ഷിലേഗാവ് പോലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
<BR>
TAGS :  CRIME NEWS
SUMMARY : Burned body of nurse: lover arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *