ശ്രീലങ്കയിൽ ബസ് അപകടം; 21 പേർ മരിച്ചു

ശ്രീലങ്കയിൽ ബസ് അപകടം; 21 പേർ മരിച്ചു

കൊളംബോ: ശ്രീലങ്കയിൽ തീ‍ർത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 21 പേർ മരിച്ചു. 35 ലധികം പേർക്ക് പരുക്കേറ്റു. തെക്കൻ തീർത്ഥാടന കേന്ദ്രമായ കതരഗാമയിൽ നിന്ന് വടക്കുപടിഞ്ഞാറൻ പട്ടണമായ കുറുണെഗലയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ പെട്ടവരിലധികവും ബുദ്ധ വിശ്വാസികളാണ്.

സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ അപകടമാണിത്. പാറക്കെട്ടിന് മുകളിൽ നിന്ന് 100 മീറ്റർ താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ബസിൽ 75 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

ലങ്കയിൽ ഇതേ റൂട്ടിൽ പ്രതിവർഷം ശരാശരി 3,000 റോഡപകട മരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നാണിത്. ഈ വർഷം ഇതുവരെ 565 റോഡപകടങ്ങളിലായി 600 ഓളം ശ്രീലങ്കക്കാർ മരിച്ചതായാണ് പോലീസ് കണക്കുകള്‍.അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
<BR>
TAGS : SRILANKA | ACCIDENT
SUMMARY : Bus accident in Sri Lanka; 21 dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *