വിഴിഞ്ഞത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക്‌ പരുക്ക്‌

വിഴിഞ്ഞത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക്‌ പരുക്ക്‌

തിരുവനന്തപുരം: വിഴിഞ്ഞത് കെഎസ്ആ‌‍ർടിസി ബസുകൾ കൂട്ടിയിട്ടിച്ച് അപകടം. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാത്രിയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്തു നിന്നു പൂവാർ ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസും മുക്കോല ഭാഗത്തുനിന്നും വിഴിഞ്ഞത്തേക്കു വന്ന ഓർഡിനറി ബസുമാണ് പരസ്പരം കൂട്ടിയിടിച്ചത്. യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ഇലക്ട്രിക്ക് ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. തുടർന്ന്‌ വൈദ്യുതി പോസ്റ്റ് ബസിനു മുകളിലേക്ക് ഒടിഞ്ഞു വീണു. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം അരംഭിക്കുകയായിരുന്നു. ഡ്രൈവറുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴയിലെ ഒരു കോളജിൽ നിന്നു തിരുവനന്തപുരത്ത് ഇന്റേൺഷിപ്പിനെത്തിയ വിദ്യാർഥി സംഘമാണ് സ്വിഫ്റ്റ് ബസിൽ ഉണ്ടായിരുന്നത്. ഇവരാണ് അപകടത്തിൽപ്പെട്ടതിൽ കൂടുതലും.

സ്വിഫ്ട് ബസ് ഡ്രൈവർ ജിനേഷ്(45), ഓർഡിനറി ബസ് ഡ്രൈവർ ബിജു(47), കണ്ടക്‌ടർമാരായ അരുൺ(36), അനിത(34) എന്നിവർക്കും യാത്രക്കാരായ മഹേശ്വരി(29), മീനു(21), സോന(21), ഗായത്രി(22), അജിത്ത്(22), അൽക്ക(23), മിത്തുമണ്ഡൽ (23), രവീന്ദ്രൻ(72), രാജൻ(60), ലത(57), ലിസി(52), അയിഷബീവി(41), ശിവപ്രസാദ് (43), രമ്യ(43), അഞ്ചന(21), രജി(46), സോനു(21), അനാമിക(22), അൽക്ക(22), നന്ദന(22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകി.
<br>
TAGS : ACCIDENT | THIRUVANATHAPURAM
SUMMARY : Bus collision accident in Vizhinjam; Many people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *