ബസ് ട്രക്കിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു,14 പേര്‍ക്ക് പരുക്ക്

ബസ് ട്രക്കിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു,14 പേര്‍ക്ക് പരുക്ക്

ഹൈദരാബാദ്: ഹൈദരാബാദിൽ തീർഥാടനബസ് അപകടത്തിൽപെട്ട് മൂന്ന് മരണം. ഹൈദരാബാദിൽ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് ഭക്തജനങ്ങളുമായി പോയ ബസ് ആണ് ദേശീയ പാത 18ൽ വെച്ച് അപകടത്തിൽപ്പെട്ടത്. 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പുലർച്ചെ 5.30ഓടെ ബെറ്റാനതി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ബുദിഖ്മാരി സ്‌ക്വയറിനടുത്തായിരുന്നു അപകടം. 20ഓളം തീർഥാടകരുമായി വന്ന ബസ് ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മരിച്ചവരിൽ ഒരാൾ ഹൈദരാബാദിലെ ചാർമിനാർ പ്രദേശത്തെ ബസ് ഡ്രൈവർ ഉദയ് സിങ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ യാത്രക്കാരെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ സംഭവസ്ഥലത്തും മറ്റ് രണ്ടു പേർ ചികിത്സയിലിരിക്കെയും മരണത്തിനു കീഴടങ്ങിയതായി അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ബിജയ് കുമാർ ദാസ് പറഞ്ഞു. പരുക്കേറ്റ 14 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

<BR>
TAGS : ACCIDENT | HYDERABAD
SUMMARY : Bus hits truck accident; Three people died and 14 people were injured

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *