മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് അപകടം: 35 പേർക്ക് പരുക്ക്

മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് അപകടം: 35 പേർക്ക് പരുക്ക്

മുംബൈ : മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 35ലധികം പേർക്ക് പരുക്കേറ്റു. റായ്​ഗഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കർണലയ്ക്ക് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടനെ പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. ആരുടെയും പരുക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് സൂചന.
<BR>
TAGS : ACCIDENT | MAHARASHTRA
SUMMARY : Bus overturns in Maharashtra, 35 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *