കർണാടക – മഹാരാഷ്ട്ര റൂട്ടിലെ ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

കർണാടക – മഹാരാഷ്ട്ര റൂട്ടിലെ ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ബെംഗളൂരു: കർണാടക – മഹാരാഷ്ട്ര റൂട്ടിലെ ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കോലാപുർ, സാംഗ്ലി ജില്ലകളിലെയും ബെളഗാവിയിലെയും ചില റൂട്ടുകളിലാണ് എൻഡബ്ല്യൂകെആർടിസിയും മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും ഭാഗികമായി ബസ് സർവീസുകൾ പുനരാരംഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ച മുതൽ ബെളഗാവി, ചിക്കോടി ഡിവിഷനുകളുടെ ബസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന്, ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ ബസ് സർവീസ് ഭാഗികമായി നിർത്തിവെച്ചിരുന്നു.

വെള്ളിയാഴ്ച ബെളഗാവി താലൂക്കിലെ ബാലെഭാരി ഗ്രാമത്തിൽ സിബിടി-സുലേഭാവി റൂട്ടിൽ എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി കണ്ടക്ടർ മഹാദേവ് ഹുക്കേരിയെ മറാത്തി സംസാരിക്കുന്ന യാത്രക്കാർ ആക്രമിച്ചിരുന്നു. കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു സംഭവം.

ഇതിന് പിന്നാലെ ചിത്രദുർഗയിൽ വെച്ച് കന്നഡ അനുകൂല പ്രവർത്തകർ എംഎസ്ആർടിസി ബസിൽ കറുപ്പ് മഷി ഒഴിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ മുൻകരുതൽ നടപടിയായി, കെഎസ്ആർടിസിയും എംഎസ്ആർടിസിയും ശനിയാഴ്ച മുതൽ അന്തർസംസ്ഥാന ബസ് സർവീസുകൾ നിർത്തിവെക്കുകയായിരുന്നു.

TAGS: KARNATAKA
SUMMARY: Interstate bus services between Karnataka and Maharashtra resume partially

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *