ഓടുന്ന ബസിന്റെ ടയർ തെറിച്ചുവീണ് അപകടം

ഓടുന്ന ബസിന്റെ ടയർ തെറിച്ചുവീണ് അപകടം

ബെംഗളൂരു: ഓടുന്നതിനിടെ ബസിന്റെ ടയർ തെറിച്ചുവീണ് അപകടം. ധാർവാഡ് നവൽഗുണ്ട് താലൂക്കിലെ കൽവാഡ് ക്രോസിന് സമീപം തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. നോർത്ത് വെസ്റ്റ് കർണാടക ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ മുൻവശത്തെ ടയർ ആണ് തെറിച്ചുവീണത്.

നവൽഗുണ്ട് ഡിപ്പോയുടെ ബസ് ധാർവാഡിൽ നിന്ന് നവൽഗുണ്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.  ബസ് ഡ്രൈവർ ഷെരീഫ് ഹഞ്ചിനാൽ ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. ആർക്കും പരുക്കില്ല. നവൽഗുണ്ട് പോലീസ് സ്ഥലത്തെത്തി യാത്രക്കാർക്കായി മറ്റൊരു ബസ് ഏർപ്പെടുത്തി.

TAGS: KARNATAKA | ACCIDENT
SUMMARY: Front wheel comes off moving bus, passengers safe

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *