വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു; 29 പേർക്ക് പരുക്ക്

വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു; 29 പേർക്ക് പരുക്ക്

ബെംഗളൂരു: സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മരത്തിലിടിച്ച് അപകടം. തിങ്കളാഴ്ച ശിവമോഗ മുണ്ടള്ളി നർത്തിഗെയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 29 പേർക്ക് പരുക്കേറ്റു.

ചാമരാജനഗറിലെ ആലന്തൂരിൽ നിന്ന് വിദ്യാർഥികളുമായി വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

പരുക്കേറ്റവരെ ഉടൻ തന്നെ രണ്ട് ആംബുലൻസുകളിലായി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൊസനഗർ താലൂക്ക് ആശുപത്രിയിലേക്കും ശിവമോഗയിലെ മക്ഗാൻ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | ACCIDENT
SUMMARY: 29 injured as school bus on tour crashes into tree

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *