പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ വ്യവസായിയായ സയ്യിദ് അൽതാഫ് അഹമ്മദ് ആണ് പിറന്നാൾ ആഘോഷത്തിനിടെ ആറ് റൗണ്ട് ബുള്ളറ്റുകൾ ആകാശത്തേക്ക് വെടിയുതിർത്തത്.

ബന്നാർഘട്ട റോഡിലെ സ്ക്രാപ്പ് വെയർഹൗസിലാണ് സംഭവം. അൽതാഫ് തോക്കെടുത്ത് വെടിയുതിർക്കുന്നതിന്റെ വീഡിയോ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേതുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ആയുധ നിയമപ്രകാരം അൽതാഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Businessman arrested over firing on air during birthday eve

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *