ഐപിഎൽ മത്സരങ്ങൾ; ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച ജലം അനുവദിക്കും

ഐപിഎൽ മത്സരങ്ങൾ; ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച ജലം അനുവദിക്കും

ബെംഗളൂരു: ഐപിഎൽ മത്സരങ്ങൾക്ക് മുന്നോടിയായില്ലേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു. നഗരത്തിൽ വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ വെള്ളം പാഴാക്കാൻ അനുവദിക്കില്ലെന്നും, ഇതിന്റെ ഭാഗമായാണ് നടപടിയെന്നും ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.

ജലസംരക്ഷണവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. കഴിഞ്ഞ വർഷം കടുത്ത ജലക്ഷാമം നഗരം നേരിട്ടിരുന്നു. ഇത്തവണയും നഗരം കടുത്ത വരൾച്ചയിലേക്കാണ് കടക്കുന്നത്. ഇക്കാരണത്താൽ തന്നെ എല്ലാവിധ മുൻകരുതലുകളും ആവശ്യമാണെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ രാം പ്രസാത് മനോഹർ പറഞ്ഞു. ടൂർണമെന്റിനിടെ സ്റ്റേഡിയത്തിന് പ്രതിദിനം ഏകദേശം 75,000 ലിറ്റർ വെള്ളം ആവശ്യമാണ്. ഇത് കബ്ബൺ പാർക്ക് മാലിന്യ ജല സംസ്കരണ പ്ലാന്റിൽ നിന്ന് ലഭ്യമാക്കും. ജല ആവശ്യം കൈകാര്യം ചെയ്യുന്നതിനായി, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്‌സി‌എ) അഭ്യർഥന മാനിച്ച്, കഴിഞ്ഞ വർഷവും മുതൽ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് സംസ്കരിച്ച മലിനജലം ബിഡബ്ല്യുഎസ്എസ്ബി വിതരണം ചെയ്തിരുന്നു.

TAGS: BENGALURU | IPL
SUMMARY: BWSSB to supply treated water in chinnaswamy stadium

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *