ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയില്‍ രമ്യഹരിദാസിനും സാധ്യത

ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയില്‍ രമ്യഹരിദാസിനും സാധ്യത

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് സൂചന. അതേസമയം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുൻ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമപരിഗണനയില്‍ ഉള്ളത്. യു.ഡി.എഫ് ഷാഫി പറമ്പിലിന് പകരം രാഹുലിനെ കളത്തിലിറക്കാനാണ് പദ്ധതിയിടുന്നത്.

തുടർന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കള്‍ പിന്തുണച്ചുവെന്നാണ് വിവരം. മറ്റ് പേരുകളൊന്നും പാക്കാടുമായി ബന്ധപ്പെട്ട് നിലവില്‍ യു.ഡി.എഫിന്റെ മുന്നിലില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ രമ്യഹരിദാസ് മത്സരിച്ച ആലത്തൂരില്‍ വരുന്ന നിയമസഭ മണ്ഡലമാണ് ചേലക്കര. ഇവിടെ മന്ത്രി കെ.രാധകൃഷ്ണന്റെ ഭൂരിപക്ഷം കുറക്കാനായത് രമ്യക്ക് അനുകൂല ഘടകമായേക്കും.

നിയമസഭ തിരഞ്ഞെടുപ്പില്‍ 35,000ത്തിലേറെ വോട്ടുകള്‍ക്കാണ് കെ.രാധാകൃഷ്ണൻ ജയിച്ചത്. എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നുള്ള രാധാകൃഷ്ണന്റെ ഭൂരിപക്ഷം എട്ടായിരമായി കുറഞ്ഞിരുന്നു. ഇതാണ് രമ്യക്ക് അനുകൂലമാവുന്ന ഘടകം. കഴിഞ്ഞ തവണ മത്സരിച്ച പി.പി ശ്രീകുമാറിന്റെ പേരും യു.ഡി.എഫ് പരിഗണനയിലുണ്ട്.


TAGS: BY ELECTION| RAHUL MANKUTTATHIL| PALAKKAD| RAMYA HARIDAS|
SUMMARY: By-election: Chances for Rahul in Palakkad and Ramya Haridas in Chelakkara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *