ഉഡുപ്പി, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ഉഡുപ്പി, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടത്തും. ദക്ഷിണ കന്നഡ, ഉഡുപ്പി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കോട്ട ശ്രീനിവാസ് പൂജാരിയുടെ രാജിയെ തുടർന്നാണ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഒക്‌ടോബർ 21 ന് രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ 24ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 3 ആണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഒക്ടോബർ 7 വരെ സമയമുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായി  തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് കോട്ട ശ്രീനിവാസ് പൂജാരി രാജിവച്ചത്.

TAGS: KARNATAKA | BYPOLLS
SUMMARY: Bypolls for Karnataka Legislative Council on 21st october

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *