കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് മേയിൽ

കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് മേയിൽ

ബെംഗളൂരു: കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 11 ന് വോട്ടെടുപ്പ് നടക്കും. 222 ഗ്രാമപഞ്ചായത്തുകളിലായി ഒഴിവുള്ള 260 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതാത് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ 29ന് നടക്കും.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മെയ് 2 ആണ്. മെയ് 11 ന് രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ പോളിംഗ് നടക്കും. റീപോളിംഗ് ആവശ്യമായി വന്നാൽ, മെയ് 13ന് അതേ സമയങ്ങളിൽ തന്നെ വീണ്ടും വോട്ടെടുപ്പ് നടക്കും. മെയ് 14ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ നിയുക്ത താലൂക്ക് കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും.

TAGS: BYPOLL | KARNATAKA
SUMMARY: 222 Gram Panchayat seats to go to by-polls on May 11 in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *