സി. സുനീഷിന് കെകെടിഎഫ് യാത്രയയപ്പ് നല്‍കി

സി. സുനീഷിന് കെകെടിഎഫ് യാത്രയയപ്പ് നല്‍കി

ബെംഗളൂരു: ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച മെയിൽ ആൻഡ് എക്സ്‌പ്രസ് ലോക്കോ പൈലറ്റും ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ കേന്ദ്ര ജോയിന്റ് സെക്രട്ടറി ജനറലുമായ സി സുനീഷിന് കര്‍ണാടക-കേരള ട്രാവലേര്‍സ് ഫോറം (കെകെടിഎഫ്) പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. റെയില്‍വേ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം കേരളത്തിലേക്ക് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ആവശ്യമായ വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കി കെകെടിഎഫിനെ പിന്തുണച്ചതായി യോഗം വിലയിരുത്തി. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്ര ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നേരിട്ടു കാണുവാനുള്ള സൗകര്യം ഒരുക്കി തരുന്നതിനും പരിഹരിക്കുന്നതിനും സി സുനീഷ് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും യോഗം വിലയിരുത്തി.

ആര്‍ വി ആചാരി അധ്യക്ഷത വഹിച്ചു. സി കുഞ്ഞപ്പന്‍ സ്വാഗതം പറഞ്ഞു. ഐസക്ക്, ഡെന്നിസ് പോള്‍, രാജന്‍ ജേക്കബ്, കെ ടി നാരായണന്‍, ഷംസുദ്ദീന്‍ കൂടാളി, സുദേവ് പുത്തന്‍ചിറ, രാജേന്ദ്രന്‍, മുഹമ്മദ് കുനിങ്ങാട്, മൊയ്തു മാണിയൂര്‍, റഹീം ചാവശ്ശേരി, പത്മനാഭന്‍, അഡ്വ. പ്രമോദ് വരപ്രത്ത് എന്നിവര്‍ സംസാരിച്ചു. കെകെടിഎഫിന് വേണ്ടി ആര്‍. വി. ആചാരി പൊന്നാട അണിയിച്ചു. ഷംസുദ്ദീന്‍ കൂടാളി പൂച്ചെണ്ട് നല്‍കി. സുവര്‍ണ്ണ കര്‍ണാടക കേരള സമാജത്തിനു വേണ്ടി രാജന്‍ ജേക്കബ് പൊന്നാട അണിയിച്ചു. മെറ്റി ഗ്രേസ് നന്ദി പറഞ്ഞു.

1990-ൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ബെംഗളൂരു ഡിവിഷനില്‍ ജോലി ആരംഭിച്ച സുനീഷ് 34 വർഷത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ മെയ് 31 ന് ആണ് വിരമിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.
<BR>
TAGS : KKTF | SENT OFF PROGRAMME |
KEYWORDS : C. Suneesh was sent off by KKTF.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *