സി-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സി-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ സെൻട്രല്‍ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. ജൂലൈ ഏഴിന് രാജ്യവ്യാപകമായി 136 നഗരങ്ങളിലാണ് പരീക്ഷ നടന്നത്. ഉദ്യോഗാർഥികള്‍ക്ക് https://ctet.nic.in, https://cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം.

പേപ്പർ 1ന് പരീക്ഷയെഴുതിയ 6,78,707 പേരില്‍ 1,27,159 പേരും പേപ്പർ 2ന് 14,07,332ല്‍ 2,39,120 പേരും യോഗ്യത നേടി. ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കാനായി അധ്യാപകർക്ക് നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാൻ പേപ്പർ 1ഉം അതിന് മുകളിലേക്ക് എട്ടുവരെ ക്ലാസുകളിലേക്ക് രണ്ടാം പേപ്പറിലുമാണ് യോഗ്യത നേടേണ്ടത്.

TAGS : C. TeT EXAM | RESULT | ANNOUNCED
SUMMARY : C-TET Exam Result Declared

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *