എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; ക്യാബ് ഡ്രൈവർ ആക്രമിച്ചതായി പരാതി

എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; ക്യാബ് ഡ്രൈവർ ആക്രമിച്ചതായി പരാതി

ബെംഗളൂരു: എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ക്യാബ് ഡ്രൈവർ ആക്രമിച്ചതായി യാത്രക്കാരന്റെ പരാതി. റാപിഡോ ക്യാബ് സർവീസിലാണ് സംഭവം. ബെംഗളൂരു സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. യാത്രയ്ക്കിടെ എസി ഓൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ ക്യാബ് ഡ്രൈവർ നാഗരാജ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ യാത്രക്കാരന്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. സമൂഹമാധ്യമമായ റെഡ്ഢിറ്റ് വഴിയാണ് യാതക്കാരൻ ഇക്കാര്യം പോസ്റ്റ്‌ ചെയ്തത്. എസി ഓൺ ചെയ്ത് വാഹനം ഓടിക്കാൻ സാധിക്കില്ലെന്നും, റൈഡ് ക്യാൻസൽ ചെയ്ത് പുറത്തേക്കിറങ്ങാനും ഡ്രൈവർ യുവാവിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് ഇത് വിസമ്മതിച്ചതോടെ ഡ്രൈവർ അസഭ്യം പറയുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പോലീസിനോട് പരാതിപ്പെടുമെന്ന് പറഞ്ഞതോടെ ഡ്രൈവർ അക്രമാസക്തനായതായും യുവാവ് പരാതിയിൽ പറഞ്ഞു. ഇക്കാര്യം റാപിഡോയുടെ കസ്റ്റമർ കെയറിൽ അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU
SUMMARY: Rapido cab driver attacks youth passenger

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *