മന്ത്രിസഭാ യോഗം ചാമരാജ്നഗറിൽ

മന്ത്രിസഭാ യോഗം ചാമരാജ്നഗറിൽ

ബെംഗളൂരു: കർണാടക മന്ത്രിസഭാ യോഗം ഫെബ്രുവരി 15ന് ചാമരാജ്നഗറിൽ ചേരുമെന്ന് മന്ത്രി കെ. വെങ്കിടേഷ് അറിയിച്ചു. ജില്ലയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നതിനാണ് പ്രത്യേക യോഗം ചേരുന്നത്. ജില്ലയിലെ മലെമഹാതേശ്വര ഹിൽസിലായിരിക്കും യോഗം നടക്കുക. ചാമരാജ് നഗറിൻ്റെ വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി കെ. വെങ്കിടേഷ് അറിയിച്ചു. പിന്നാക്കജില്ലയായ ചാമരാജനഗറിന്റെ സമഗ്രവികസനം ലഷ്യമിട്ടുള്ള പദ്ധതിരേഖ ജില്ലയിൽനിന്നുള്ള എം.എൽ.എ.മാർ യോഗത്തിൽ മുഖ്യമന്ത്രിക്കുമുൻപാകെ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയുടെ ടൂറിസം വികസനം, ആദിവാസി കുഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ, മുടങ്ങിക്കിടക്കുന്ന ജലസേചനപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്യും.ജില്ലയിൽനടക്കുന്ന വിവിധപരിപാടികളിൽ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണംചെയ്യുമെന്നും മന്ത്രി അറിയിച്ചു.
<BR>
TAGS : CABINET MEETING | CHAMARAJANAGAR
SUMMARY : Cabinet meeting in Chamarajnagar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *