ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി നൽകിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഹെബ്ബാളിലെ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള അണ്ടർഗ്രൗണ്ട് വെഹിക്കുലർ ടണൽ ഇൻ ട്വിൻ ട്യൂബ് മാതൃകയാണ് നഗരത്തിൽ നടപ്പാക്കുന്നത്. 12,690 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്. കെ.പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വർഷം മെയിൽ ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനുമിടയിലുള്ള 18 കിലോമീറ്റർ ടണൽ റോഡിൻ്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ നഗരവികസന വകുപ്പിനോട് നിർദേശിച്ചിരുന്നു.

ഇതിനായി സ്വകാര്യ കൺസൾട്ടൻ്റിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ടണൽ റോഡിൻ്റെ പ്രവേശന, എക്സിറ്റ് പോയിൻ്റുകളും അന്തിമമാക്കിയിരുന്നു. എന്നാൽ മന്ത്രിസഭാ അനുമതി ലഭിച്ചിരുന്നില്ല.

സ്കൈ ഡെക്ക് പദ്ധതിക്ക് കീഴിൽ 500 കോടി രൂപ ചെലവിൽ 250 അടി ഉയരമുള്ള ടവർ നിർമിക്കുമെന്നും പാട്ടീൽ പറഞ്ഞു. എന്നാൽ ഇതിനായുള്ള ലൊക്കേഷൻ ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ വികസന പദ്ധതികൾക്കായി ബിബിഎംപി പരിധിയിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് കൈമാറ്റം ചെയ്യാവുന്ന വികസന അവകാശ പദ്ധതി പ്രകാരം നൽകുന്ന നഷ്ടപരിഹാരത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

TAGS: BENGALURU | TUNNEL ROAD
SUMMARY: Tunnel Road, Sky Deck project in Bengaluru get Cabinet nod

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *