ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് കുമാരസ്വാമി

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് കുമാരസ്വാമി

ബെംഗളൂരു: ചന്നപട്ടണ ഉപാതിരഞ്ഞെടുപ്പിലേക്കുള്ള ജെഡിഎസ് – ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ഡൽഹിയിൽ ചേരുന്ന സഖ്യകക്ഷികളുടെ നേതാക്കളുടെ യോഗത്തിൽ ബിജെപി-ജെഡിഎസ് സ്ഥാനാർഥിയെ അന്തിമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല. നവംബർ ആദ്യവാരത്തോടെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

ഒക്ടോബർ മൂന്നാം വരത്തിനുള്ളിൽ സ്ഥാനാർഥിയെ അന്തിമമാക്കാനാണ് പാർട്ടി തീരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സഖ്യകക്ഷി നേതാക്കൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ താനും സ്ഥാനാർത്ഥിയായേക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. സഖ്യകക്ഷികളിൽ നിന്ന് ടിക്കറ്റിനായി നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. ഇരു പാർട്ടികളിലെയും ഉന്നത നേതാക്കൾ തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | BYPOLLS
SUMMARY: Channapatna candidate will be decided after BJP-JDS meet in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *