തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു. സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ‘ബേബി ഗേളി’ലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വറില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

ഡിക്ഷ്ണറിയെന്ന പ്രതീതി ഉണ്ടാക്കാൻ ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോല്‍ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതി മഹേശ്വറെ ചോദ്യം ചെയ്തതില്‍ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെ കുറിച്ച്‌ വിവരം ലഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.

സിനിമാ സംഘം താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി. ആർ. മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ആർ.പ്രകാശ്, എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ.പി.ഷാജഹാനും ഉണ്ടായിരുന്നു.

TAGS : LATEST NEWS
SUMMARY : Cannabis seized from film workers in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *