കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച്‌ അപകടം: രണ്ടുമാസം പ്രായമായ കുഞ്ഞുള്‍പ്പടെ മൂന്ന് മലയാളികള്‍ മരിച്ചു

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച്‌ അപകടം: രണ്ടുമാസം പ്രായമായ കുഞ്ഞുള്‍പ്പടെ മൂന്ന് മലയാളികള്‍ മരിച്ചു

കോയമ്പത്തൂർ: എല്‍. ആൻഡ്. ടി ബൈപാസില്‍ കാറില്‍ ലോറി ഇടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപെട്ടു. ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ് , ഭാര്യാ ഷീബ ജേക്കബ് , മകളുടെ മകൻ ആരോണ്‍ ( 2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. മകള്‍ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളി കുടുംബം ബെംഗളൂരുവിലേക്ക് പോകവെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. കാറിൻ്റെ മുൻവശം പൂർണ്ണമായ നിലയിലാണ്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷമായിരിക്കും മറ്റു നടപടികള്‍ തീരുമാനിക്കുക. നഴ്സിംഗ് വിദ്യാർഥിനിയായ അലീനയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

അലീനയുടെ ഭർത്താവ് അനീഷ് സൗദിയിലാണ് ജോലിചെയ്യുന്നത്. ഇവരുടെ മൂത്തമകൻ അഞ്ചുവയസുകാരൻ ജോക്കുട്ടൻ അനീഷിന്റെ പുനലൂരിലെ വീട്ടിലാണ്. സംഭവത്തില്‍ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS : ACCIDDENT | DEAD
SUMMARY : A lorry collided with a car in Coimbatore: Three Malayalees died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *