ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വടകര കടമേരി പുതിയോട്ടിൽ മഹേഷിൻ്റെ ഭാര്യ രശ്മി (36) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.45 ന് ജ്ഞാന ഭാരതി ക്യാമ്പസിന് സമീപം അംബേഡ്ക്കർ കോളനി മലത്തഹള്ളി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് രശ്മി സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു. മകളെ സ്കൂളിലാക്കി തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രശ്മി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.

ഭർത്താവ് മഹേഷ്‌ ബെംഗളൂരു മെട്രോയിൽ ലോക്കോപൈലറ്റാണ്. സുങ്കതക്കട്ടയിലായിരുന്നു താമസം. മക്കൾ: കിഷൻദേവ് കല്ല്യാണി. അച്ഛൻ: രത്നാകരൻ കിഴക്കേടത്ത്. അമ്മ: പുതുശ്ശേരി ശൈലജ. സഹോദരങ്ങൾ: രാഗേഷ്, രൂപേഷ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾക്കു ശേഷം സ്വദേശത്ത് സംസ്കരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *