വാഹനാപകടം; ഐടി ജീവനക്കാരി മരിച്ചു

വാഹനാപകടം; ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരു : കാർ ലോറിയുടെ പിറകിലിടിച്ച് ഐടി ജീവനക്കാരി മരിച്ചു. ബെംഗളൂരു കുമാരസ്വാമി ലേഔട്ടിലെ താമസക്കാരിയും സോഫ്റ്റ്‌വേർ എൻജിനിയറുമായ അശ്വിനി (33) ആണ് മരിച്ചത്. ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഗെജ്ജലഗെരെയ്ക്ക് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. മൈസൂരുവിൽനിന്ന് കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. അപകടത്തിൽ അശ്വിനിയുടെ ഭർത്താവ് ശ്രീകാന്തിനും രണ്ടു വയസ്സുള്ള മകനും പരുക്കേറ്റു.
<br>
TAGS : ACCIDENT
SUMMARY : Car accident; IT employee died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *