കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുറവിലങ്ങാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
<BR>
TAGS : ACCIDENT | KOTTAYAM
SUMMARY : Car and autorickshaw collide in Kottayam; The autodriver died

Posted inKERALA LATEST NEWS
