ഓസ്ട്രേലിയയിൽ ‌കാറും ബൈക്കും കൂട്ടിയിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ ‌കാറും ബൈക്കും കൂട്ടിയിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം.

അപകടസമയത്തു മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലായിരുന്നു. പിതാവ്: റോയൽ തോമസ്. അമ്മ: അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാംഗം ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ. ഫ്ലയിങ് ക്ലബ്ബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.
<BR>
TAGS : BIKE ACCIDENT | KOTTAYAM NEWS
SUMMARY : Car and bike collide in Australia; Malayali youth dies tragically

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *