കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ആറ് പേർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ അമ്‌രോഹ ജില്ലയിൽ ആയിരുന്നു സംഭവം.

സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. യൂട്യൂബർമാർ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ, സംഭവ സ്ഥലത്തുണ്ടായിരുന്നവർ യുവാക്കളെ സിഎച്ച്സി ഗജ്‌റൗള ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവരെ അംരോഹ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
<BR>
TAGS : ACCIDENT | UTTAR PRADESH | YOUTUBERS
SUMMARY : Tragic End for Popular YouTubers, Four Dead in Car collision accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *