നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട എസ്.യു.വി. കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി തുമകൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബുഗുദൂർ ഗ്രാമത്തിനടുത്താണ് സംഭവം. എസ്‌യുവിയിൽ ഇലക്ട്രിക് ഉപകരണങ്ങൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികളായിരുന്നു യാത്രക്കാരെല്ലാം. തിരുമണി ഗ്രാമത്തിൽ ജോലി പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഇവർ.

പരുക്കേറ്റവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഇവരെ തുമകുരു ജില്ലാ ആശുപത്രിയിലും പാവഗഡ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എതിർവശത്ത് നിന്ന് വന്ന നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തുമകുരു പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Car overturns on road in accident, nine injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *