ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കാർ ചന്നപട്ടണ താലൂക്കിലെ സങ്കലഗെരെ ഗേറ്റിന് സമീപമാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ എല്ലാവരെയും പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ചന്നപട്ടണ ട്രാഫിക് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

TAGS: BENGALURU UPDATES| KARNATAKA| HIGHWAY
SUMMARY: Car plunges into water body after driver losts control

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *