ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 പേര്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 പേര്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ചൈന: ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ 35 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം നടന്നത്. വാഹനമോടിച്ചിരുന്ന 62 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതി കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപിച്ചതായും പോലീസ് വ്യക്തമാക്കി. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പോലീസിന്‍റെ പ്രാഥമിക നി​ഗമനം.


<BR>
TAGS : CHAINA
SUMMARY : Car rammed into exercisers in China; 35 people died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *