ഒറ്റമശ്ശേരി തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം

ഒറ്റമശ്ശേരി തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം

ആലപ്പുഴ: ഒറ്റമശ്ശേരി കടല്‍ത്തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു. ഏഴ് മീറ്ററോളം നീളമുള്ള തിമിംഗലമാണ് തീരത്ത് അടിഞ്ഞത്. തിമിംഗലത്തിന്‍റെ ജഡം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ അർത്തുങ്കല്‍ തീരദേശ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഫിഷറീസ് വകുപ്പും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. കൂറ്റൻ തിമിംഗലമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ജഡം കരയ്ക്കടുപ്പിച്ചത്. വലിയ കയർ കെട്ടി വലിച്ചെങ്കിലും രണ്ട് തവണ കയർ പൊട്ടിപ്പോയി. വെറ്ററിനറി ഡോക്ടർമാർ സ്ഥലത്ത് എത്തി ജഡം പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ തിമിംഗലം കരയ്ക്ക് അടിഞ്ഞതിന്റെ കാരണം വ്യക്തമാകൂ.

TAGS : ALAPPUZHA NEWS | WHALE
SUMMARY : Carcass of a huge whale on Ottamasseri coast

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *